ദോഹ: മെഡിക്കൽ ഇമേജിംഗിന്റെ ഭാവി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ഒക്ടോബറിൽ പ്രഥമ ഖത്തർ റേഡിയോളജി കോൺഗ്രസ് (QRC 2025) സംഘടിപ്പിക്കും.മൂന്ന് ദിവസത്തെ പരിപാടിയിൽ സമ്പന്നവും ആകർഷകവുമായ പഠനാനുഭവം പ്രദാനം ചെയ്യുന്ന സമഗ്രമായ ശാസ്ത്രീയ പരിപാടിയാകും സമ്മേളനം.
അത്യാധുനിക ഡയഗ്നോസ്റ്റിക് ഇമേജിംഗ് രീതികളും ആധുനിക ക്ലിനിക്കൽ പരിചരണത്തിൽ അവയുടെ പങ്കും പര്യവേക്ഷണം ചെയ്യുന്നതിനായി പ്രമുഖ റേഡിയോളജി പ്രൊഫഷണലുകൾ, ക്ലിനിക്കുകൾ, ഗവേഷകർ, വ്യവസായ വിദഗ്ധർ എന്നിവർ ഈ ഉന്നതതല പരിപാടിയിൽ പങ്കാത്തംവഹിക്കും.എച്ച്എംസിയിലെ ക്ലിനിക്കൽ ഇമേജിംഗ് വിഭാഗം ചെയർപേഴ്സണും ക്യുആർസി 2025 ന്റെ ചെയർപേഴ്സണുമായ ഡോ. അമൽ അൽ ഒബൈദ്ലിയും എച്ച്എംസിയിലെ ബോഡി ഇമേജിംഗ് മേധാവിയും ക്യുആർസി 2025 ന്റെ സഹ-ചെയർപേഴ്സണുമായ ഡോ. ......
തൃത്താല: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കെ.മുഹമ്മദ് ഈസയുടെ ഓര്‍മ്മകളുണര്‍ത്തുന്ന 'ഈസക്ക എന്ന വിസ്മയം' എന്ന പുസ്തക പ്രകാശനവും അനുസ്മരണവും ഓഗസ്റ്റ് 11 ന് തൃത്താല ആസ്പയര് കോളേജില്‍ തൃത്താല ആസ്പയര് കോളേജില്‍ നടക്കും.
പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും 'ഓര്‍മ്മകളില്‍ ഈസക്ക' എന്ന അനുസ്്മരണ ചടങ്ങിന്റെ ഉദ്ഘാടനവും പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് നിര്‍വ്വഹിക്കും. ആസ്പയര് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മാനേജിംഗ് ഡയറക്ടര്‍ പി.ടി.മൊയ്തീന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങും. ......